---
title: "രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ  ഇന്ന് മലപ്പുറത്ത്‌"
english_title: "Rahul Gandhi's roadshow in Malappuram today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199040/rahul-gandhis-roadshow-in-malappuram-today"
published_at: "2024-04-16T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e0c939cd4e_Untitled-2-web.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ  ഇന്ന് മലപ്പുറത്ത്‌

> **Lead Summary:** **കോഴിക്കോട്: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും കേരളത്തില്‍ തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.

## Article Content

**കോഴിക്കോട്: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും കേരളത്തില്‍ തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199040/rahul-gandhis-roadshow-in-malappuram-today)