---
title: "രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ"
english_title: "Rahul Gandhi in Wayanad today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198853/rahul-gandhi-in-wayanad-today"
published_at: "2024-04-15T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cc0f5f194b_Untitled-2-web.jpg"
keywords: []
---

# രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ

> **Lead Summary:** **വയനാട്: **രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തി. നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

## Article Content

**വയനാട്: **രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തി. നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198853/rahul-gandhi-in-wayanad-today)