---
title: "മാടായിപള്ളിയിൽഭണ്ഡാരം കുത്തി തുറന്ന് മോഷണം; പണം കവർന്നു"
english_title: "money was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198849/money-was-stolen"
published_at: "2024-04-15T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cbf5eb129d_news-card.jpg"
keywords: []
---

# മാടായിപള്ളിയിൽഭണ്ഡാരം കുത്തി തുറന്ന് മോഷണം; പണം കവർന്നു

> **Lead Summary:** **പഴയങ്ങാടി : **ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി മാടായിപള്ളിയിൽഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഭണ്ഡാരത്തിലെ പണം കവർന്നു. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മാടായി പള്ളിയിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം പണം കവർന്നു. ഇന്ന് പുലർച്ചെ പള്ളിയിലെ ജീവനക്കാരർ പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പളളിയുടെ ഗേറ്റ് തുറന്ന നിലയിലായിരുന്നു. ഗേറ്റിന് സമീപത്തെ ബണ്ഡാരത്തിന്റെ പൂട്ട് തകർത്തിരുന്നു.

## Article Content

**പഴയങ്ങാടി : **ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി മാടായിപള്ളിയിൽഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഭണ്ഡാരത്തിലെ പണം കവർന്നു. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മാടായി പള്ളിയിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം പണം കവർന്നു. ഇന്ന് പുലർച്ചെ പള്ളിയിലെ ജീവനക്കാരർ പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പളളിയുടെ ഗേറ്റ് തുറന്ന നിലയിലായിരുന്നു. ഗേറ്റിന് സമീപത്തെ ബണ്ഡാരത്തിന്റെ പൂട്ട് തകർത്തിരുന്നു.

പളളിക്ക് അകത്തെ പ്രധാന ഭണ്ഡാരം ഉൾപ്പെടെ തകർക്കാൻ ശ്രമം നടന്നിരുന്നു. ഡബിൾ ലോക്ക് ഉണ്ടായതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ പള്ളിയിലെ ചെറിയ ബണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. സുമാർ 3000 ത്തോളം രൂപ കവർന്നതായി കരുതുന്നു പള്ളി ഭാരവാഹികൾ പറഞ്ഞു. പഴയങ്ങാടി പോലിസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ടി വി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198849/money-was-stolen)