---
title: "ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ മലയാളി ഉള്‍പ്പെടെ 12 മരണം"
english_title: "Heavy rains in Oman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198780/heavy-rains-in-oman"
published_at: "2024-04-14T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661bfa5c73a5b_Untitled-2-web.jpg"
keywords: []
---

# ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ മലയാളി ഉള്‍പ്പെടെ 12 മരണം

> **Lead Summary:** **മസ്‌ക്കറ്റ്: **ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

## Article Content

**മസ്‌ക്കറ്റ്: **ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198780/heavy-rains-in-oman)