---
title: "പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ"
english_title: "narendramodi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198703/narendramodi"
published_at: "2024-04-14T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b55aa58660_Untitled-2-web.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ

> **Lead Summary:** **കൊച്ചി: **ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ താവളത്തിലേക്ക് പോകും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും ബിജെപി സ്ഥാനാർഥികളൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. രാവിലെ 11 മണിയോടെ കുന്നംകുളത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും. ശേഷം 12.50-ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ മാർ​ഗമാണ് കാട്ടാക്കടയിലെത്തുക.

## Article Content

**കൊച്ചി: **ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ താവളത്തിലേക്ക് പോകും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും ബിജെപി സ്ഥാനാർഥികളൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. രാവിലെ 11 മണിയോടെ കുന്നംകുളത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും. ശേഷം 12.50-ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ മാർ​ഗമാണ് കാട്ടാക്കടയിലെത്തുക.

നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി 9 മണി മുതൽ 11 മണി വരെയും 15 ന് രാവിലെ 9 മണി മുതൽ രാവിലെ 11 മണി വരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോടതി ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198703/narendramodi)