---
title: "സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് കനക്കും"
english_title: "temperature warning in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198656/temperature-warning-in-the-state"
published_at: "2024-04-13T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aa52229dea_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് കനക്കും

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്‌, പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ സാധാരണ താപനിലയേക്കൾ രണ്ട് മുതൽ 4 ഡിഗ്രി വരെ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്‌, പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ സാധാരണ താപനിലയേക്കൾ രണ്ട് മുതൽ 4 ഡിഗ്രി വരെ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പാലക്കാട് 39°C, തൃശ്ശൂർ 38°C, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198656/temperature-warning-in-the-state)