---
title: "വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു"
english_title: "A seven-year-old girl died after being bitten by a snake"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198651/a-seven-year-old-girl-died-after-being-bitten-by-a-snake"
published_at: "2024-04-13T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aa2ba5937b_Untitled-2-web.jpg"
keywords: []
---

# വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

> **Lead Summary:** കോട്ടയം: വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്ബ് വടക്കത്തുശേരിയില്‍ അരുണ്‍ ആര്യ ദമ്ബതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

## Article Content

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്ബ് വടക്കത്തുശേരിയില്‍ അരുണ്‍ ആര്യ ദമ്ബതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

പാമ്ബുകടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ആത്മജയെ എത്തിച്ചത്. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അണലിയാണ് കടിച്ചതെന്നാണ് നിഗമനം.

കുരുവിക്കൂട് എസ്ഡിഎല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മജ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198651/a-seven-year-old-girl-died-after-being-bitten-by-a-snake)