---
title: "അതിർത്തി തർക്കത്തിനിടെ യുവാവിന് കുത്തേറ്റു: അയൽവാസി അറസ്റ്റിൽ"
english_title: "Neighbor arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198635/neighbor-arrested"
published_at: "2024-04-13T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a8f0be256a_news-card.jpg"
keywords: []
---

# അതിർത്തി തർക്കത്തിനിടെ യുവാവിന് കുത്തേറ്റു: അയൽവാസി അറസ്റ്റിൽ

> **Lead Summary:** **മയ്യിൽ: **അതിർത്തി തർക്കത്തിനിടെ വാക്കേറ്റവും കയ്യാങ്കളിക്കുമിടയിൽ യുവാവിന് കുത്തേറ്റു. മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന കൃഷ്ണൻ്റെ മകൻ ഷിബിനെ യാണ് കുത്തിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അതിർത്തി തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനെ മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഷിബിന് കുത്തേറ്റത്.

## Article Content

**മയ്യിൽ: **അതിർത്തി തർക്കത്തിനിടെ വാക്കേറ്റവും കയ്യാങ്കളിക്കുമിടയിൽ യുവാവിന് കുത്തേറ്റു. മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന കൃഷ്ണൻ്റെ മകൻ ഷിബിനെ യാണ് കുത്തിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അതിർത്തി തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനെ മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഷിബിന് കുത്തേറ്റത്.

സാരമായി പരിക്കേറ്റ ഷിബിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പൊന്നാരത്ത് ഹൗസിൽ ഉല്ലാസനെ (41) മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198635/neighbor-arrested)