---
title: "പാണപ്പുഴ ശ്രീ ഉറവങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം"
english_title: "panappuzha temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198631/panappuzha-temple"
published_at: "2024-04-13T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാണപ്പുഴ ശ്രീ ഉറവങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം

> **Lead Summary:** **പാണപ്പുഴ: **പാണപ്പുഴ ശ്രീ ഉറവങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമാകും.ഏപ്രിൽ 14,15,16,17 തീയ്യതികളിലാണ് കളിയാട്ടം. ഇന്ന് വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര .വൈകുന്നേരം ആറിന് കൊടിയില വാങ്ങൽ ചടങ്ങ് ,തോറ്റം പുറപ്പാടുകൾ തുടർന്ന് പ്രാദേശിക കലാവിരുന്ന് 'വിഷു സന്ധ്യ.

## Article Content

**പാണപ്പുഴ: **പാണപ്പുഴ ശ്രീ ഉറവങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമാകും.ഏപ്രിൽ 14,15,16,17 തീയ്യതികളിലാണ് കളിയാട്ടം. ഇന്ന് വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര .വൈകുന്നേരം ആറിന് കൊടിയില വാങ്ങൽ ചടങ്ങ് ,തോറ്റം പുറപ്പാടുകൾ തുടർന്ന് പ്രാദേശിക കലാവിരുന്ന് 'വിഷു സന്ധ്യ.

ഏപ്രിൽ 15ന് രാവിലെ വിവിധ തെയ്യക്കോലങ്ങൾ സന്ധ്യക്ക് തോറ്റം പുറപ്പെടൽ, കോൽക്കളി, പയ്യന്നൂർ എസ്എസ് ഓർക്രസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. ഏപ്രിൻ പതിനാറിന് രാവിലെ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട് ,സന്ധ്യക്ക് തോറ്റം പുറപ്പെടൽ തുടർന്ന് കളരിക്കാൽ മന്ത്രമൂർത്തി ക്ഷേത്രസന്നിധിയിൽ നിന്നും വർണ്ണശബളമായ തിരുമുൽ കാഴ്ച്ച ഏപ്രിൽ 17 ന് തണ്ടാറച്ചൻ, വീരൻ ദൈവം, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി ,കുറഞ്ഞിയമ്മ എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട് ഉച്ചക്ക് 12 മണി മുതൽ അന്നദാനം ഉച്ചക്ക് 2 മണിക്ക് ഉറവങ്കര ഭഗവതിയുടെ തിരുപ്പുറപ്പാട്. രാത്രി 8 മണിക്ക് തെയ്യക്കോലങ്ങൾ ഉറഞ്ഞാടി കളിയാട്ട സമാപനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198631/panappuzha-temple)