---
title: "ബേങ്കിലെ ലോക്കറിൽ സൂക്ഷിച്ച 18 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി"
english_title: " stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198621/stolen"
published_at: "2024-04-13T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a7ba379790_download_(1).jfif"
keywords: []
---

# ബേങ്കിലെ ലോക്കറിൽ സൂക്ഷിച്ച 18 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി

> **Lead Summary:** **വളപട്ടണം: **ബേങ്കിലെ ലോക്കറിൽ സൂക്ഷിച്ച 18 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി. പള്ളിക്കുന്ന് പള്ളിയാംമൂലകൃഷ്ണ നിവാസിൽ രശ്മി ദിനേശൻ്റെ പരാതിയിൽ ബേങ്കിലെ ജീവനക്കാർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.2019 നവംമ്പർ ഏഴിനും ഈ മാസം 11 നുമിടയിലാണ് അഴീക്കോട് വൻകുളത്ത് വയലിൽ പ്രവർത്തിക്കുന്ന പഴയ സിൻഡിക്കേറ്റ് ബാങ്ക് (കാനറാ ബേങ്ക്) ലോക്കറിൽ സൂക്ഷിച്ച പരാതിക്കാരിയുടെ പത്ത് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയത്.പരാതിക്കാരി സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് മനസിലായത്.തുടർന്ന് പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**വളപട്ടണം: **ബേങ്കിലെ ലോക്കറിൽ സൂക്ഷിച്ച 18 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി. പള്ളിക്കുന്ന് പള്ളിയാംമൂലകൃഷ്ണ നിവാസിൽ രശ്മി ദിനേശൻ്റെ പരാതിയിൽ ബേങ്കിലെ ജീവനക്കാർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.2019 നവംമ്പർ ഏഴിനും ഈ മാസം 11 നുമിടയിലാണ് അഴീക്കോട് വൻകുളത്ത് വയലിൽ പ്രവർത്തിക്കുന്ന പഴയ സിൻഡിക്കേറ്റ് ബാങ്ക് (കാനറാ ബേങ്ക്) ലോക്കറിൽ സൂക്ഷിച്ച പരാതിക്കാരിയുടെ പത്ത് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയത്.പരാതിക്കാരി സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് മനസിലായത്.തുടർന്ന് പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198621/stolen)