---
title: "തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും"
english_title: "thrissur pooram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198530/thrissur-pooram"
published_at: "2024-04-13T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619f8a90d8db_Untitled-2-web.jpg"
keywords: []
---

# തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

> **Lead Summary:** **തൃശൂര്‍: **തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും. 17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും.

## Article Content

**തൃശൂര്‍: **തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും. 17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും.

പത്തൊമ്പതിന് പ്രസിദ്ധമായ തൃശൂര്‍ പൂരം ആസ്വാദനത്തിന്റെ പലവര്‍ണപൂമരമാകും.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവമ്പാടി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 11-നും 11.30-നും ഇടയിലും പാറമേക്കാവില്‍ 11.20-നും 12.15-നും ഇടയിലുമാണ് കൊടിയേറ്റം. എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198530/thrissur-pooram)