---
title: "മലയോരത്ത് ആശ്വാസമായി വേനൽ മഴയെത്തി"
english_title: "The summer rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198528/the-summer-rains"
published_at: "2024-04-13T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619f6a9d25c6_DSC_7464_(1).JPG"
keywords: []
---

# മലയോരത്ത് ആശ്വാസമായി വേനൽ മഴയെത്തി

> **Lead Summary:** **ആലക്കോട്: **കൊടും ചൂടിൽ ദുരിതത്തിലായിരുന്ന മലയോര മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം ആശ്വാസമായി വേനൽ മഴ. ഉദയഗിരി, മണക്കടവ്, കാർത്തികപുരം, കാപ്പിമല മേഖലയിൽ ഒരു മണിക്കൂറിൽ അധികം മഴ നീണ്ടുനിന്നു. വലിയ കാറ്റ് ഇല്ലാതിരുന്നതിനാൽ നാശമുണ്ടാക്കിയില്ല. വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയത് വരൾച്ചയിൽ ആശ്വാസമായി. ആലക്കോട്, കരുവൻചാൽ, പരപ്പ, രയരോം, തേർത്തല്ലി മേഖലയിലും ഒരു മണിക്കൂറോളം മഴ പെയ്തു.

## Article Content

**ആലക്കോട്: **കൊടും ചൂടിൽ ദുരിതത്തിലായിരുന്ന മലയോര മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം ആശ്വാസമായി വേനൽ മഴ. ഉദയഗിരി, മണക്കടവ്, കാർത്തികപുരം, കാപ്പിമല മേഖലയിൽ ഒരു മണിക്കൂറിൽ അധികം മഴ നീണ്ടുനിന്നു. വലിയ കാറ്റ് ഇല്ലാതിരുന്നതിനാൽ നാശമുണ്ടാക്കിയില്ല. വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയത് വരൾച്ചയിൽ ആശ്വാസമായി. ആലക്കോട്, കരുവൻചാൽ, പരപ്പ, രയരോം, തേർത്തല്ലി മേഖലയിലും ഒരു മണിക്കൂറോളം മഴ പെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198528/the-summer-rains)