---
title: "സിൽവർ ലൈൻ പദ്ധതി: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "Silver Line Project: Youth Congress protest clashes in March"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19849/silver-line-project-youth-congress-protest-clashes-in-march"
published_at: "2022-01-08T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d97ef30dbbc_42ac6e6f-49e0-466d-9f80-f37628c3ff1b.jpg"
keywords: []
---

# സിൽവർ ലൈൻ പദ്ധതി: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** മാടായിപ്പാറയിൽ സിൽവർ ലൈനിൻ്റെ പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെതിരെ കേസ്സെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

മാടായിപ്പാറയിൽ സിൽവർ ലൈനിൻ്റെ പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെതിരെ കേസ്സെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ചെറുകുന്ന് മണ്ഡലം പ്രസിഡൻ്റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയ പ്രവർത്തകർ ആദ്യഘട്ടത്തിൽ തന്നെ പോലീസ് സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡ് തകർക്കുന്നതിനുള്ള ശ്രമം നടത്തുകയുണ്ടായി.

ഇതേതുടർന്ന് രണ്ടുവട്ടം പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ ഇതിൽ പതറാതെ പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഴയങ്ങാടി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണിപ്പോൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19849/silver-line-project-youth-congress-protest-clashes-in-march)