---
title: "കടന്നപ്പള്ളിയിൽ നിന്നും ദേശീയ പാത നിർമ്മാണത്തിനായി വേണ്ടി മണ്ണ് കടത്തി കൊണ്ടു പോകുന്ന ലോറികൾ ചന്തപ്പുരയിൽ നാട്ടുകാർ തടഞ്ഞു"
english_title: " Locals stopped the lorries at Chanthapura"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198212/locals-stopped-the-lorries-at-chanthapura"
published_at: "2024-04-11T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66178d56f40ad_new.jpg"
keywords: []
---

# കടന്നപ്പള്ളിയിൽ നിന്നും ദേശീയ പാത നിർമ്മാണത്തിനായി വേണ്ടി മണ്ണ് കടത്തി കൊണ്ടു പോകുന്ന ലോറികൾ ചന്തപ്പുരയിൽ നാട്ടുകാർ തടഞ്ഞു

> **Lead Summary:** ടാർപോളിൻ വച്ച് മൂടാതെ മണ്ണ് കടത്തുന്നത് മൂലം അനിയന്ത്രിതമായി ഉയരുന്ന പൊടി സമീപത്തെ വീടുകളിലും കടകളിലും വൻതോതിൽ ശ്യല്ലമാകുന്നു. ചില ദിവസങ്ങളിൽ റോഡിൽ വെള്ളം നനക്കാറുണ്ടെങ്കിലും അതൊന്നും പരിഹാരം ആകുന്നില്ല,

## Article Content

ടാർപോളിൻ വച്ച് മൂടാതെ മണ്ണ് കടത്തുന്നത് മൂലം അനിയന്ത്രിതമായി ഉയരുന്ന പൊടി സമീപത്തെ വീടുകളിലും കടകളിലും വൻതോതിൽ ശ്യല്ലമാകുന്നു. ചില ദിവസങ്ങളിൽ റോഡിൽ വെള്ളം നനക്കാറുണ്ടെങ്കിലും അതൊന്നും പരിഹാരം ആകുന്നില്ല,

ചന്തപ്പുര -വിളയാങ്കോട് റോഡും പൂർണമായും തകർന്നു. മണ്ണെടുപ്പിന് ശേഷം റോഡ് ടാർ ചെയ്തു തരാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ടാർ ചെയ്തതിനുശേഷം മണ്ണെടുത്താൽ മതി എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . ടിപ്പർ ലോറികളുടെ നിലക്കാത്ത മരണപാച്ചിലുകളിൽ സഹികെട്ട നാട്ടുകാർ രാവിലെ മുതൽ റോഡ് ഉപരോധിക്കുകയാണ്, പരിയാരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198212/locals-stopped-the-lorries-at-chanthapura)