---
title: "അഭയം ട്രസ്റ്റ് വിഷുക്കൈനീട്ടവും വിഷുക്കോടി വിതരണവും നടത്തി"
english_title: "abhayam trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198160/abhayam-trust"
published_at: "2024-04-11T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66175b1bbe4b3_news-card.jpg"
keywords: []
---

# അഭയം ട്രസ്റ്റ് വിഷുക്കൈനീട്ടവും വിഷുക്കോടി വിതരണവും നടത്തി

> **Lead Summary:** **കണ്ണൂർ :** അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടവും വിഷുക്കോടി വിതരണവും നടത്തി. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ :** അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടവും വിഷുക്കോടി വിതരണവും നടത്തി. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര മുഖ്യാതിഥിയായി. പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, സംഗീത കലാക്ഷേത്രം സെക്രട്ടറി ഒ.എൻ.രമേശൻ, ഡയരക്ടർമാരായ ബിന്ദു സജിത് കുമാർ, ഷീജ നരിക്കുട്ടി, ടി. വിജയലക്ഷ്മി, പി.പി. രേഷ്മ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198160/abhayam-trust)