---
title: "വളപട്ടണം ജനമൈത്രി പോലീസും പാപ്പിനിശ്ശേരി പഞ്ചായത്തും ചേർന്ന് 'കവചം' പദ്ധതി നടപ്പാക്കും"
english_title: "a shield project is being implemented in Pappinisseri panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19799/a-shield-project-is-being-implemented-in-pappinisseri-panchayath"
published_at: "2022-01-08T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9430988cda_dcba60c6-50d6-4b4e-bcf4-868b3b31649c.jpg"
keywords: []
---

# വളപട്ടണം ജനമൈത്രി പോലീസും പാപ്പിനിശ്ശേരി പഞ്ചായത്തും ചേർന്ന് 'കവചം' പദ്ധതി നടപ്പാക്കും

> **Lead Summary:** വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന 4 പഞ്ചായത്തുകൾ ചേർത്ത് ജനമൈത്രി ഹാളിൽ വച്ച് നടത്തിയ സംയുക്ത യോഗത്തിൽ വളപട്ടണം ജനമൈത്രി പോലീസും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ചേർന്ന് കവചം മാതൃക പദ്ധതി നടപ്പാക്കലും മൈക്രോലെവൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി വളനറബിൾ നയ പ്രഖ്യാപനവും നടത്തിയിരുന്നു.

## Article Content

വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന 4 പഞ്ചായത്തുകൾ ചേർത്ത് ജനമൈത്രി ഹാളിൽ വച്ച് നടത്തിയ സംയുക്ത യോഗത്തിൽ വളപട്ടണം ജനമൈത്രി പോലീസും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ചേർന്ന് കവചം മാതൃക പദ്ധതി നടപ്പാക്കലും മൈക്രോലെവൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി വളനറബിൾ നയ പ്രഖ്യാപനവും നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തുകളും അത് പഞ്ചായത്തിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിനാൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രാഥമിക യോഗം വിളിച്ചു ചേർക്കുകയും വിപുലമായ രണ്ടാംഘട്ട പ്രവർത്തനവുമായി ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.

ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ, ജില്ലാ ആസൂത്രണ ബോർഡ് അംഗം, സ്റ്റേഷൻ എസ് എച്ച് ഒ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ചൈൽഡ് പ്രൊട്ടക്ഷൻ ജില്ലാ ഓഫീസർ, സി ഡി പി ഓ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, എൻ എച് എം ഡി പി എം, ജില്ലാ സാമൂഹ്യനീതി ഓഫീസർ,തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കൂടാതെ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും വാർഡുതല കർമസമിതി പ്രതിനിധികളും ഈ പ്രവർത്തന പദ്ധതിയുമായി സഹകരിക്കാൻ സാധ്യതയുള്ള സാമൂഹ്യപ്രവർത്തകരും ഐസിഡിഎസ് സൂപ്പർവൈസർ, സ്കൂൾ കൗൺസിലർമാർ,സി ഡി എസ് അംഗങ്ങളും ശിൽപ്പശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19799/a-shield-project-is-being-implemented-in-pappinisseri-panchayath)