---
title: "റിമാൻഡ് തടവുകാരനായ പഴയങ്ങാടി സ്വദേശി പരിയാരം ഗവ. മെഡിക്കൽ കോളേജിൽ  ചികിത്സയ്ക്കിടെ മരണപ്പെട്ടു"
english_title: "remand prisoner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197853/remand-prisoner"
published_at: "2024-04-09T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66152d8e4bf5c_Untitled-2-web.jpg"
keywords: []
---

# റിമാൻഡ് തടവുകാരനായ പഴയങ്ങാടി സ്വദേശി പരിയാരം ഗവ. മെഡിക്കൽ കോളേജിൽ  ചികിത്സയ്ക്കിടെ മരണപ്പെട്ടു

> **Lead Summary:** **പരിയാരം:** റിമാന്‍ഡ് തടവുകാരന്‍ ചികില്‍സക്കിടെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ്ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു ഫയാസിനെ 4 ദിവസം മുമ്പാണ് ഗുരുതരാവസ്ഥയില്‍ പരിയാരത്ത്എത്തിച്ചത്.

## Article Content

**പരിയാരം:** റിമാന്‍ഡ് തടവുകാരന്‍ ചികില്‍സക്കിടെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ്ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു ഫയാസിനെ 4 ദിവസം മുമ്പാണ് ഗുരുതരാവസ്ഥയില്‍ പരിയാരത്ത്എത്തിച്ചത്.

മാര്‍ച്ച് 11 ന് മുട്ടം ജുമാമസ്ജിദില്‍ നി്ന്നും പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസിനോടൊപ്പം പഴയങ്ങാടി എസ്.ഐ കെ.കെ.തുളസി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച് 14-ന് ചന്തേര പോലീസ് പരിധിയില്‍ തുരുത്തി ജുമാമസ്ജിദില്‍ കവര്‍ച്ച നടത്തിയതിന് ചന്തേര പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

വെങ്ങര മൈലാഞ്ചിക്കല്‍ അബ്ദുള്‍സലാമിന്റെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197853/remand-prisoner)