---
title: "ബാവുപ്പറമ്പ് മുതൽ കോൾമൊട്ട വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം"
english_title: "Traffic control on the road from Bavuparambu to Kolmotta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19781/traffic-control-on-the-road-from-bavuparambu-to-kolmotta"
published_at: "2022-01-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d93619e83a3_images.jpg"
keywords: []
---

# ബാവുപ്പറമ്പ് മുതൽ കോൾമൊട്ട വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

കോൾമൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നണിച്ചേരിക്കടവ് പാലം കടന്ന് അരിമ്പ്ര-മുല്ലക്കൊടി വഴി പറശ്ശിനിക്കടവ് പാലം റോഡ് വഴി പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19781/traffic-control-on-the-road-from-bavuparambu-to-kolmotta)