---
title: "പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ കിണർ നിർമാണ തൊഴിലാളി മുങ്ങി മരിച്ചു"
english_title: "k rajesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197775/k-rajesh"
published_at: "2024-04-09T12:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e4f3cca75_Untitled-2-web.jpg"
keywords: []
---

# പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ കിണർ നിർമാണ തൊഴിലാളി മുങ്ങി മരിച്ചു

> **Lead Summary:** അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ കിണർ നിർമാണ തൊഴിലാളി മുങ്ങി മരിച്ചു. കൊറ്റാളി കാവിന് സമീപത്തെ അരിങ്ങളയൻ ഹൗസിൽ കെ രാജേഷ് ആണ് മരിച്ചത്.

## Article Content

അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ കിണർ നിർമാണ തൊഴിലാളി മുങ്ങി മരിച്ചു. കൊറ്റാളി കാവിന് സമീപത്തെ അരിങ്ങളയൻ ഹൗസിൽ കെ രാജേഷ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കൊറ്റാളി കനാൽ റോഡിലാണ് സംഭവം. കിണറ്റിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രാജേഷിനെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ധർമരാജൻ ഇറങ്ങിയെങ്കിലും രാജേഷ് മുങ്ങി താഴുകയായിരുന്നു. ധർമരാജനും അസ്വാസ്ഥ്യമുണ്ടായി. കയറിൽ പിടിച്ചുനിന്ന ഇദ്ദേഹത്തെ ഫയർ റെസ്ക്യൂ ഓഫിസർ പി വി മഹേഷും സംഘവും രക്ഷിച്ചു. രാജേഷിനെ രക്ഷിക്കാനായില്ല.

സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പയ്യാമ്പലത്ത്. മാധവിയുടെയും പരേതനായ നാരായണന്റെയും മകനാണ്. ഭാര്യ ഉഷ. മക്കൾ: ഇഷിക, ഇഷിത. സഹോദരങ്ങൾ: രാമദാസ്, തുളസീദാസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197775/k-rajesh)