---
title: "കുടുംബക്കാർ കൈവിട്ടയാളുടെ മൃതദേഹം ഏറ്റെടുത്ത് ഖബറടക്കം നടത്തി കാരുണ്യപ്രവർത്തകർ"
english_title: "social activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197720/social-activists"
published_at: "2024-04-09T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614beab79f8a_Untitled-2-web.jpg"
keywords: []
---

# കുടുംബക്കാർ കൈവിട്ടയാളുടെ മൃതദേഹം ഏറ്റെടുത്ത് ഖബറടക്കം നടത്തി കാരുണ്യപ്രവർത്തകർ

> **Lead Summary:** കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നേ കണ്ണൂർ ഹോസ്പിറ്റലിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത അബ്ദുൽ അസീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അബ്ദുൽ അസീസിന്റെ ഉറ്റ സുഹൃത്തുക്കളാണ് പരിയാരത്ത് റഫർ ചെയ്തപ്പോൾ കൂടെ വന്നിരുന്നത്. കണ്ണൂർ പുതിയ തെരുവിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് പുതിയ തെരുവാണ് നെജ്മുദ്ധീൻ പിലാത്തറയെ ബന്ധപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്നും കുടുംബക്കാർ ആരും ഇല്ലെന്നും അറിയിച്ചത്.

## Article Content

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നേ കണ്ണൂർ ഹോസ്പിറ്റലിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത അബ്ദുൽ അസീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അബ്ദുൽ അസീസിന്റെ ഉറ്റ സുഹൃത്തുക്കളാണ് പരിയാരത്ത് റഫർ ചെയ്തപ്പോൾ കൂടെ വന്നിരുന്നത്. കണ്ണൂർ പുതിയ തെരുവിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് പുതിയ തെരുവാണ് നെജ്മുദ്ധീൻ പിലാത്തറയെ ബന്ധപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്നും കുടുംബക്കാർ ആരും ഇല്ലെന്നും അറിയിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ തിരുവനന്തപുരം വർക്കല സ്വദേശി ആണെന്നും വർഷങ്ങളായി നാടുവിട്ടു എന്നും മക്കൾ ഉണ്ടെന്നും ഇദ്ദേഹം അറിയിച്ചത്. 10 വർഷത്തോളമായി കണ്ണൂരിലാണ് താമസം. കുടുംബക്കാർ ഉണ്ടെന്നും ആരെയും അറിയിക്കേണ്ട എന്നും അദ്ദേഹം ഇടക്കിടക്ക് പറയും.  നിരന്തരം അദ്ദേഹത്തോട് ചോദിച്ചപ്പോൾ തുടർന്ന് നാട്ടിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നമ്പർ അദ്ദേഹം നൽകുകയും ഇദ്ദേഹത്തെ വിളിച്ചാൽ മക്കളെ കിട്ടുമെന്ന് അറിയിച്ചു.

അങ്ങനെ ഇതിനിടയിൽ സി എച്ച് സെന്റർ കോഡിനേറ്റർ നജ്മുദ്ദീൻ (സോഷ്യോളജി വിഭാഗം) നിരന്തരം ഇടപെട്ടതിന് തുടർന്ന് മക്കളെ ബന്ധപ്പെടുകയും അവർ വന്നു പിതാവിനെ കാണുകയും. ചെയ്തു. നമ്മുടെചെറുപ്രായത്തിലെ നാടുവിട്ടതാണെന്നും പിതാവിനെ ഇപ്പോൾ നോക്കാൻ കഴിയില്ലെന്നും മകൻ സാമൂഹിക പ്രവർത്തകൻനൗഷാദിനെ അറിയിക്കുകയും ചെയ്തു. ഈ ഇടക്ക് അദ്ദേഹത്തിന്റെ രോഗം മൂർച്ഛിക്കുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റൂകയും ചെയ്തു.  8/4/2024/ തിങ്കൾ രാവിലെ അദ്ദേഹം മരണപ്പെടുകയും ഈ വിവരം സാമൂഹിക പ്രവർത്തൻ നൗഷാദിനെ അറിയിക്കുകയും ബോഡി ഏറ്റെടുക്കാൻ കഴിയില്ലെന്നും നിങ്ങൾ സാമൂഹിക പ്രവർത്തകർ തന്നെ അത് ഏറ്റെടുത്ത് ചെയ്തോ എന്നും മക്കൾ എന്ന നിലക്ക് അതിനൊരു ലെറ്റർ എഴുതിത്തരാം എന്നും പറഞ്ഞതിന്റെ ആടിസ്ഥാനത്തിൽ നജ്മുദ്ദീൻ പിലാത്തറ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പോലീസ് ക്ലിയറൻസും മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് പേപ്പർ വർക്കുകൾ എല്ലാം ക്ലിയർ ചെയ്തു. 

നൗഷാദ് പുതിയതെരു, ജിയാസ് പുതിയതെരു, നൂർഷ പി പി, സഞ്ജയൻ കെ പി, ലക്ഷ്മണൻ പി വി, സി എച്ച് സെന്റർ മയ്യത്ത് പരിപാലന ചെയർമാൻ പിവി അബ്ദുൽ ഷുക്കൂർ, അൽ ഹാജ് മുസ്തഫ, ഫായിസ് കുപ്പം, അഫ്സൽ കുഴിക്കാട് അബ്ദുള്ള ഓണപ്പറമ്പ് ഏറ്റെടുത്ത് മയ്യത്ത് പരിപാലന കർമ്മങ്ങൾ പൂർത്തിയാക്കി വളപട്ടണം മന്ന കബർസ്ഥാനിൽ അടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197720/social-activists)