---
title: "ലഹരിക്കെതിരെ സംഘടനകൾ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തണം, വിസ്ഡം യൂത്ത് തളിപ്പറമ്പിൽ ലഹരിവിരുദ്ധ സംഗമം നടത്തി"
english_title: "Wisdom Youth held an anti-drug rally in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19754/wisdom-youth-held-an-anti-drug-rally-in-taliparamba"
published_at: "2022-01-08T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d916f37eaac_17a48278-3641-4360-9be7-f84892245e6a.jpg"
keywords: []
---

# ലഹരിക്കെതിരെ സംഘടനകൾ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തണം, വിസ്ഡം യൂത്ത് തളിപ്പറമ്പിൽ ലഹരിവിരുദ്ധ സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ:** വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാർഡു തലങ്ങളിൽ ജാഗ്രത സമിതികൾ രൂപികരിക്കുകയും , ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കാൻ നിയമപാലകർ തയ്യാറാവണമെന്നും വിസ്ഡം യൂത്ത് തളിപ്പറമ്പിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ:** വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാർഡു തലങ്ങളിൽ ജാഗ്രത സമിതികൾ രൂപികരിക്കുകയും , ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കാൻ നിയമപാലകർ തയ്യാറാവണമെന്നും വിസ്ഡം യൂത്ത് തളിപ്പറമ്പിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, കേന്ദ്രീകരിച്ചും വിവിധ മത-രാഷ്ട്രീയ സംഘടനകൾ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തുവാനും തയ്യാറാവണം. വളർന്നു വരുന്ന തലമുറയുടെ സർഗാത്മകവും ബുദ്ധിപരവുമായ കഴിവുകളെ ഇല്ലാതാക്കുന്നതും , സമൂഹത്തിൽ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ ലഹരി വിൽപന നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ഭരണകൂടം നീതിപൂർവ്വം ഇടപെടുകയും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം.

ന്യൂ ജെൻ ലഹരി പദാർത്ഥങ്ങളായ സ്റ്റാമ്പുകൾ, ഗുളികകൾ തുടങ്ങിയ ലഹരി വസ്തുക്കൾ കണ്ടെത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെ നിയമിക്കുകയും രക്ഷിതാക്കളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഡി.ജെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ, ടർഫുകൾ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം തയ്യാറാവുകയും വേണം.

ബഹുജന സംഗമം വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി ശബീർ കൈതേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം തളിപ്പറമ്പ ശാഖ പ്രസിഡണ്ട് ഡോ.ജലീൽ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷാജി വി.വി, മുജാഹിദ് ബാലുശ്ശേരി, ശരീഫ് കാര, ശുകൂർ ചക്കരക്കല്ല്, ടി.കെ ഉബൈദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19754/wisdom-youth-held-an-anti-drug-rally-in-taliparamba)