---
title: "കണ്ണൂർ ടൗൺ റെയിൽവേ പ്രീപെയ്ഡ് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197368/iftar-meet"
published_at: "2024-04-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661279bec7983_news-card.jpg"
keywords: []
---

# കണ്ണൂർ ടൗൺ റെയിൽവേ പ്രീപെയ്ഡ് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ ടൗൺ റെയിൽവേ പ്രീപെയ്ഡ് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിൽ പൊതുജനങ്ങളും റെയിൽവേ യാത്രക്കാരടങ്ങിയ നിരവധി പേരാണ് പങ്കെടുക്കാറ്.

## Article Content

കണ്ണൂർ ടൗൺ റെയിൽവേ പ്രീപെയ്ഡ് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിൽ പൊതുജനങ്ങളും റെയിൽവേ യാത്രക്കാരടങ്ങിയ നിരവധി പേരാണ് പങ്കെടുക്കാറ്.

മതസൗഹാർദ്ദം ചേർത്ത് പിടിച്ച് കൊണ്ട് ഓട്ടോ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് മുഖ്യാഥിതിയായി പങ്കെടുത്ത് എസ്ടിയു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം സാഹിബ് അഭിപ്രായപ്പെട്ടു.വിവിധ മോട്ടോർ ട്രേഡ് യൂണിയൻ ജില്ലാ നേതാക്കളായ എ പി ഇബ്രാഹിം തളിപ്പറമ്പ് ,ഇ അബ്ദുൾ റാസിഖ് മാട്ടൂൽ, ലക്ഷ്മണൻ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. സി കെ മഹ്മൂദ്, കെ പി സത്താർ, സിനാൻ ,അഷ്റഫ് മുല്ല, വിനോദ് ,അസ്ലം തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197368/iftar-meet)