---
title: "പെട്രോൾ പമ്പ് തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു"
english_title: "The petrol pump workers called off their strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197059/the-petrol-pump-workers-called-off-their-strike"
published_at: "2024-04-06T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610cf6c0ee09_Untitled-2-web.jpg"
keywords: []
---

# പെട്രോൾ പമ്പ് തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **കണ്ണൂർ:** ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. കഴിഞ്ഞ വർഷം നൽകിയ 17 ശതമാനം ബോണസ് ഒമ്പതുമുതൽ വിതരണംചെയ്യും. വെള്ളിയാഴ്‌ച പമ്പ് ഉടമകളും തൊഴിലാളികളും ജില്ലാ ലേബർ ഓഫീസറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

## Article Content

**കണ്ണൂർ:** ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. കഴിഞ്ഞ വർഷം നൽകിയ 17 ശതമാനം ബോണസ് ഒമ്പതുമുതൽ വിതരണംചെയ്യും. വെള്ളിയാഴ്‌ച പമ്പ് ഉടമകളും തൊഴിലാളികളും ജില്ലാ ലേബർ ഓഫീസറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ചർച്ചയിൽ ഉടമകൾക്കുവേണ്ടി അസോസിയേഷൻ പ്രസിഡന്റ് ടി വി ജയദേവൻ, ശശിധരൻ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, യൂണിയൻ ജനറൽ സെക്രട്ടറി എ പ്രേമരാജൻ, പി ചന്ദ്രൻ, കെ വി രാമചന്ദ്രൻ, എം പി രാജീവൻ, എ ടി നിഷത്ത്, വേണുഗോപാൽ എന്നിവരും പങ്കെടുത്തു. ആറ് മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197059/the-petrol-pump-workers-called-off-their-strike)