---
title: "ഒരു നാടിന്റെയാകെ ആഘോഷമായി മുയ്യം ഇരട്ടതൃക്കോവിൽ ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താർ സംഗമം"
english_title: "An iftar gathering was organized by the temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197002/an-iftar-gathering-was-organized-by-the-temple"
published_at: "2024-04-05T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610195135477_news-card.jpg"
keywords: []
---

# ഒരു നാടിന്റെയാകെ ആഘോഷമായി മുയ്യം ഇരട്ടതൃക്കോവിൽ ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താർ സംഗമം

> **Lead Summary:** മതത്തിൻറെ പേരിലുള്ള ഏറ്റുമുട്ടലുകൾക്കു പകരം, സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നല്ല വാർത്തയായി മുയ്യം ഇരട്ട കോവിൽ ക്ഷേത്രം നടത്തിയ ഇഫ്താർ വിരുന്ന് . പകൽ മുഴുവൻ നോമ്പെടുക്കുന്ന മുസ്ലീങ്ങൾക്ക് നോമ്പ് മുറിക്കാൻ ക്ഷേത്ര പരിസരത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയാണ് ഷേത്ര ഭാരവാഹികൾ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചത്.

## Article Content

മതത്തിൻറെ പേരിലുള്ള ഏറ്റുമുട്ടലുകൾക്കു പകരം, സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നല്ല വാർത്തയായി മുയ്യം ഇരട്ട കോവിൽ ക്ഷേത്രം നടത്തിയ ഇഫ്താർ വിരുന്ന് . പകൽ മുഴുവൻ നോമ്പെടുക്കുന്ന മുസ്ലീങ്ങൾക്ക് നോമ്പ് മുറിക്കാൻ ക്ഷേത്ര പരിസരത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയാണ് ഷേത്ര ഭാരവാഹികൾ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചത്.

മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃക കാണിച്ചിരിക്കുന്നത്. 100 കണക്കിന് ആൾകാർ ആണ് ജാതിയും മതവും രാഷ്ട്രീയവും മറന്ന്‌ ഇഫ്താർ വിരുന്നിൽ പങ്കെടുത്താണ് ഒരു നാട്ടിന്റെ ആകെ ആഘോഷമാകിമാറ്റിയത്. ക്ഷേത്രപരിസരത്തു നടത്തിയ ഇഫ്താർ വിരുന്നിനു ക്ഷണിക്കാൻ കമ്മറ്റി ഭാരവാഹികൾ മുയ്യം ജുമാ മസ്ജിദിലും വരഡൂൽ മസ്ജിദിലും നേരിട്ട് പോകുകയും അവിടെ ഉള്ള ആൾക്കാരെ ക്ഷേത്രം പരിസരത്തു ഒരുക്കിയ ഇഫ്താർ വിരുന്നിനു ക്ഷണിക്കുകയുമായിരുന്നു. വിവിധ പഴവർഗങ്ങൾ, ഈന്തപ്പഴം, സർബത്ത് ജൂസ് വിവിധ തരം പലഹാരങ്ങൾ ഒരുക്കി നോമ്പ് മുറിക്കാനും തുറക്കാനുമുള്ള വിഭവങ്ങൾ ഒരുക്കിയാണ് ക്ഷേത്ര ഭാരവാഹികൾ ഉത്തമ മാതൃകയായത്.

ക്ഷേത്രം പരിസരത്തു ഒരുക്കിയ പരുവടിയിൽ കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാ ജീവൻ ഉദ്ഘാടനം ചെയ്തു. ക്ഷേ ത്ര കമ്മിറ്റി പ്രസിഡൻ്റ് മുയ്യം രാ ഘവൻ അധ്യക്ഷനായി. എം.കെ. മനോഹരൻ, മെഹറൂ ഫ് മുസ്ലിയാർ, വരഡൂൽ മഹ് ല്ല് ഖത്തീബ് മുസമ്മിൽ ഇർഫാ നി, ഐ. ദിവാകരൻ, രവീന്ദ്രൻ കണ്ണോത്ത്, പി. രവി, അനസ് മുയ്യം തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197002/an-iftar-gathering-was-organized-by-the-temple)