---
title: "കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: രണ്ട് പേർക്ക് പരിക്ക്"
english_title: "Explosion during bomb making"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196853/explosion-during-bomb-making"
published_at: "2024-04-05T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f7609d9fc8_news-card.jpg"
keywords: []
---

# കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്.

## Article Content

**കണ്ണൂർ: **പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്.

വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196853/explosion-during-bomb-making)