---
title: "സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും"
english_title: "Restrictions on train traffic tomorrow in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196809/restrictions-on-train-traffic-tomorrow-in-the-state"
published_at: "2024-04-04T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ed33e99581_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

> **Lead Summary:** **കൊച്ചി: **വെള്ളിയാഴ്ച ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി.

## Article Content

**കൊച്ചി: **വെള്ളിയാഴ്ച ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി.

പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ

2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ

3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു

4. ട്രെയിൻ നമ്പർ 06018 എറണാകുളം- ഷൊർണൂർ മെമു

ഭാഗികമായി റദ്ദാക്കിയവ

1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

2. ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.

3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും.

4. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും.

5. 16187 നമ്പർ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16188 എറണാകുളം - കാരക്കൽ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഏപ്രിൽ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.

7. ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് എറണാകുളം ടൗണിൽ നിന്ന് 08.00 മണിക്ക് പുറപ്പെടും.

8. മധുര-ഗുരുവായൂർ എക്‌സ്പ്രസ് നമ്പർ 16327 സർവീസ് എറണാകുളം ടൗണിൽ അവസാനിക്കും.

സമയക്രമത്തിൽ മാറ്റം വരുത്തിയ ട്രെയിനുകൾ

1. പുണെയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16381 പൂനെ - കന്യാകുമാരി എക്സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകും .

2 മൈസൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16315 മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകും.

3. ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.

4. ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.

5. ചണ്ഡീഗഢ് - കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് റൂട്ടിൽ 30 മിനിറ്റ് വൈകും.

6. ട്രെയിൻ നമ്പർ 12623 MGR ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മെയിൽ റൂട്ടിൽ 2 മണിക്കൂർ വൈകും.

7. ട്രെയിൻ നമ്പർ 22149 എറണാകുളം– പൂനെ പൂർണ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.

8. ട്രെയിൻ നമ്പർ 12684 SMVT ബംഗളൂരു-എറണാകുളം എക്‌സ്‌പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196809/restrictions-on-train-traffic-tomorrow-in-the-state)