---
title: "യുഡിഎഫ് കല്യാശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു"
english_title: "UDF Kalyassery Constituency Election Committee office was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196709/udf-kalyassery-constituency-election-committee-office-was-inaugurated"
published_at: "2024-04-04T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e5d918472f_news-card.jpg"
keywords: []
---

# യുഡിഎഫ് കല്യാശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ലോകസഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻറ രണ്ടാം സ്വാതന്ത്ര സമരമാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധിരൻ. കല്യാശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്രേ കേരള സർക്കാറിൻ്റെ വാഗ്ദാനങ്ങൾ ജലരേഖയായി, ഭരണഘടനയുടെ അടിസ്ഥാന ഘടന തകർത്തു, മോദിയുടെ ഭരണത്തിൽ പണക്കാർ കൂടുതൽ ഉന്നതിയിൽ എത്തിയപ്പോൾ ദരിദ്രർ കൂടുതൽ ചതിക്കപ്പെടുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

## Article Content

ലോകസഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻറ രണ്ടാം സ്വാതന്ത്ര സമരമാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധിരൻ. കല്യാശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്രേ കേരള സർക്കാറിൻ്റെ വാഗ്ദാനങ്ങൾ ജലരേഖയായി, ഭരണഘടനയുടെ അടിസ്ഥാന ഘടന തകർത്തു, മോദിയുടെ ഭരണത്തിൽ പണക്കാർ കൂടുതൽ ഉന്നതിയിൽ എത്തിയപ്പോൾ ദരിദ്രർ കൂടുതൽ ചതിക്കപ്പെടുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

കേരളത്തിൽ കമ്മ്യൂണിസം ഉപേക്ഷിക്കപെട്ട് മുതലാളിത്തത്തിന് പിണറായി പരവതാനി വിരിക്കുകയാണ്, കമ്മ്യുണിസം കുഴിച്ചു മൂടാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സോണി സെബാസ്റ്റ്യൻ, എം.പി. ഉണ്ണികൃഷ്ണൻ.എൻ ജി സുനിൽ പ്രകാശ് അധ്യക്ഷത വഹിച്ചു. ' പി.കെ. ഫൈസൽ, എസ്.കെ. പി. സക്കറിയ. അജിത്ത് മാട്ടൂൽ, രാജൻ പെരിയ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196709/udf-kalyassery-constituency-election-committee-office-was-inaugurated)