---
title: "കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "collision between bike and lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196643/collision-between-bike-and-lorry"
published_at: "2024-04-04T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e2b0ba0f05_Untitled-2-web.jpg"
keywords: []
---

# കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. കാസർഗോഡ് മുഹീമിയത്തിൽ പഠിക്കുന്ന അബൂബക്കർ സിദ്ദീഖ് ആണ് മരണപ്പെട്ടത്. സഹയാത്രികന് ഗുരുതര പരിക്ക്.

## Article Content

കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. കാസർഗോഡ് മുഹീമിയത്തിൽ പഠിക്കുന്ന അബൂബക്കർ സിദ്ദീഖ് ആണ് മരണപ്പെട്ടത്. സഹയാത്രികന് ഗുരുതര പരിക്ക്.

രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ ഒരാൾ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196643/collision-between-bike-and-lorry)