---
title: "മൊട്ടമ്മലിൽ ഉയർത്തിയ രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു"
english_title: "board of rajmohan unnithan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196581/board-of-rajmohan-unnithan"
published_at: "2024-04-03T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മൊട്ടമ്മലിൽ ഉയർത്തിയ രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു

> **Lead Summary:** **കണ്ണപുരം : **മൊട്ടമ്മൽ പ്രദേശങ്ങളിൽ ഉയർത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു. പരാജയഭീതി പൂണ്ടവരാണ് യു.ഡി.എഫ് ഉയർത്തിയ പോസ്റ്ററുകൾ നശിപ്പിച്ചതിൻ്റെ പിറകിലെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ജനറൽ കൺവീനർ സന്തോഷ് വള്ളുവൻ കടവ് എന്നിവർ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് - ബി.ജെ.പിബോർഡുകൾ അവിടെ നിലനിൽക്കുകയും ചെയ്യുന്നതിൻ്റെ കാരണവും ഇതാണെന്നും ഇരുവരും തമ്മിലുള്ള അന്തർധാര സജീവമാണെന്നും യു.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിനെതിരെ യു.ഡി.എഫ് കണ്ണപുരം പോലീസിൽ പരാതി നൽകി.

## Article Content

**കണ്ണപുരം : **മൊട്ടമ്മൽ പ്രദേശങ്ങളിൽ ഉയർത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു. പരാജയഭീതി പൂണ്ടവരാണ് യു.ഡി.എഫ് ഉയർത്തിയ പോസ്റ്ററുകൾ നശിപ്പിച്ചതിൻ്റെ പിറകിലെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ജനറൽ കൺവീനർ സന്തോഷ് വള്ളുവൻ കടവ് എന്നിവർ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് - ബി.ജെ.പിബോർഡുകൾ അവിടെ നിലനിൽക്കുകയും ചെയ്യുന്നതിൻ്റെ കാരണവും ഇതാണെന്നും ഇരുവരും തമ്മിലുള്ള അന്തർധാര സജീവമാണെന്നും യു.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിനെതിരെ യു.ഡി.എഫ് കണ്ണപുരം പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196581/board-of-rajmohan-unnithan)