---
title: "കല്യാശേരിയിൽ ജനകീയ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത അടിപാത നിർമാണം പൂർത്തിയായി"
english_title: "The construction of the underpass "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196542/the-construction-of-the-underpass"
published_at: "2024-04-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d5dbcbc42f_news-card.jpg"
keywords: []
---

# കല്യാശേരിയിൽ ജനകീയ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത അടിപാത നിർമാണം പൂർത്തിയായി

> **Lead Summary:** **കല്യാശ്ശേരി: **ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ജനങ്ങൾ ഒത്തുപിടിച്ച് നേടിയെടുത്ത കല്യാശേരിയിലെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലായി. ഒരു ദേശത്തെ രണ്ടായി മുറിച്ചു മാറ്റുന്നതരത്തിൽ ദേശീയപാതയുടെ അലൈൻമെൻറിൽ മാറ്റം വരുത്തില്ലെന്ന് ദേശീയപാതാ അധികൃതരുടെ ഉറച്ച തീരുമാനത്തെ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്തും രാഷ്ട്രീയ ഭേദമന്യേയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നേടിയെടുത്തത്. കല്യാശ്ശേരിയിലെ അടിപ്പാതയുടെ പ്രവർത്തി പൂർത്തിയാകുന്നതോടെ ഇരുവശത്തുമുള്ള ജനങ്ങൾ ആഹ്ലാദത്തിലാണ്.

## Article Content

**കല്യാശ്ശേരി: **ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ജനങ്ങൾ ഒത്തുപിടിച്ച് നേടിയെടുത്ത കല്യാശേരിയിലെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലായി. ഒരു ദേശത്തെ രണ്ടായി മുറിച്ചു മാറ്റുന്നതരത്തിൽ ദേശീയപാതയുടെ അലൈൻമെൻറിൽ മാറ്റം വരുത്തില്ലെന്ന് ദേശീയപാതാ അധികൃതരുടെ ഉറച്ച തീരുമാനത്തെ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്തും രാഷ്ട്രീയ ഭേദമന്യേയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നേടിയെടുത്തത്. കല്യാശ്ശേരിയിലെ അടിപ്പാതയുടെ പ്രവർത്തി പൂർത്തിയാകുന്നതോടെ ഇരുവശത്തുമുള്ള ജനങ്ങൾ ആഹ്ലാദത്തിലാണ്.

പരിഹാരം അടിപ്പാതയാത്രം എന്നതലക്കെട്ടിൽ മാധ്യമം കഴിഞ്ഞ 2023 ജനുവരിയിൽ വാർത്ത നൽകിയതോടെയാണ് ജനകീയ പ്രക്ഷോഭത്തിന്ആക്കം കുട്ടിയത്. ഇതോടെ കല്ല്യശ്ശേരിയിലെ ജനകീയ പ്രക്ഷോഭം ഭലം കണ്ടു. 3 മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് കെവി റോഡിനു സമാനമായി നിർമിക്കുവാൻ അധികൃതർ ധാരണയിലായി. ഇതുവഴി കാർ, ഓട്ടോറിക്ഷ, സൈക്കിൾ എന്നിവയ്ക്ക് കടന്നു പോകാൻ സാധിക്കും. അത്ര മാത്രമാണ് ജനം ആഗ്രഹിച്ചതും. കല്യാശേരിയിൽ തന്നെ ടോൾ പ്ലാസ നിര്‍മാണ വുമായി ബന്ധപ്പെട്ട് ഹാജി മെട്ട ഇടിച്ചു തിരത്തി റോഡ് നവീകരിക്കുകയും അടിപാത അനുവദിക്കാത്ത സാഹചര്യം നിലനിന്നാൽ ഇരുഭാഗത്തുമുള്ള 14 ഓളം ഗ്രാമീണ റോഡുകളാണ് ഇല്ലാതാകുന്നത്.

രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കല്യാശേരിയിലെ കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്കുള്ള പോക്കുവരവാണ് അടിപ്പതയില്ലെങ്കില്‍ 5 കിലോമീറ്റ്റിലധികം ചുറ്റേണ്ടി വരും. എന്നിട്ടും അടിപ്പാതയുടെ ആവശ്യം അംഗീകരിക്കാതിരിക്കാൻ ദേശീയ പാത അധികൃതർ നിരവധി ഒടക്ക് ന്യായ വാദങ്ങൾ നിരത്തിയിരുന്നു. ഐ.ആർ.സി. (ഇന്ത്യൻ റോഡ് കോൺഗ്രസ്) നിയമാവലിയുടെ നിബന്ധന പ്രകാരമാണ് ദേശീയപാത പ്രവർത്തികൾ നടന്നുവരുന്നതെന്നും കൂടാതെ ഐ.ആർ.സി.യുടെ നിബന്ധന പ്രകാരം ടോൾ പ്ലാസയുടെ 500 മീറ്റർ പരിധിയിൽ രണ്ട് അടിപ്പാത നിർമാണവും അനുവദിക്കുന്നില്ലെന്നായിരുന്നു അധ്കൃതരുടെ തീരുമാനം. ആ തീരുമാനമാണ് ഇപ്പോള്‍ ഇനകീയ പ്രക്ഷോഭത്തിലൂടെ അധികൃതര്‍ തന്നെ തിരുത്തിയത്.

പഴയ റജിസ്റ്റാർ ഓഫീസിനു സമീപത്തുകൂടി ബിക്കിരിയൻ പറമ്പ് ഭാഗത്തേക്കു പോകുന്ന പ്രദേശത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ അവിടെ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടതിനാൽ അത് തുടക്കത്തിലെ പ്രാവർത്തികമായി. ഈ റോഡിലാണ് മുസ്ലീം പള്ളിയും ഖബർ സ്ഥാനവും സ്ഥിതി ചെയ്യുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ പ്രശ്നങ്ങൾക്ക് പരിഹാരം അടിപ്പാത മാത്രമാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി., രാജ്യസഭാ എം.പി.മാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എം.വിജിന്‍. എം.എല്‍.എ. , പഞ്ചായത്ത് ഭരണസമിതി, മുസ്ലീം ലീഗ്, കോൺഗ്രസ്, ബി ജെ പി, ലീഗ് നേതാവ് കരീം ചേലേരി, എന്നിവരും ദേശീയ പത അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവരും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിൻ്റെകയൊക്കെ വെളിച്ചത്തിലാണ് കല്യാശേരി അടിപ്പാത പ്രാവർത്തികമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196542/the-construction-of-the-underpass)