---
title: "പ്രാദേശിക ചരിത്ര രചന മത്സരത്തിൽ മുയ്യം ഗ്രാമത്തിന്റെ ചരിത്രമെഴുതി ഷാഹിന ഒന്നാമത്"
english_title: "Shahina won the first prize in the local history writing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19654/shahina-won-the-first-prize-in-the-local-history-writing"
published_at: "2022-01-07T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8175bf3a36_news card.jpg"
keywords: []
---

# പ്രാദേശിക ചരിത്ര രചന മത്സരത്തിൽ മുയ്യം ഗ്രാമത്തിന്റെ ചരിത്രമെഴുതി ഷാഹിന ഒന്നാമത്

> **Lead Summary:** സമഗ്ര ശിക്ഷ കേരളം ആസാമി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സ്വന്തം ഗ്രാമത്തിന്റെ ചരിത്രം പറഞ്ഞ് സർ സയ്യിദ്ഹ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശാഹിന ഒന്നാം സ്ഥാനം നേടി.

## Article Content

സമഗ്ര ശിക്ഷ കേരളം ആസാമി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സ്വന്തം ഗ്രാമത്തിന്റെ ചരിത്രം പറഞ്ഞ് സർ സയ്യിദ്ഹ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശാഹിന ഒന്നാം സ്ഥാനം നേടി.

മുയ്യം പ്രദേശത്തിന്റെ ചരിത്രം രചിച്ചാണ് ഷാഹിന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 'ചികഞ്ഞെടുത്ത വേരുകൾ' എന്ന പേരിലാണ് ഷാഹിന പ്രദേശത്തെ ചരിത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയിരുന്നു.കെ വി അഷറഫിന്റെയും കെ വി ആയിഷയുടെയും മകളാണ്.

തളിപ്പറമ്പ നോർത്ത് ബിആർസി പ്രതിനിധിയായി തിരുവനന്തപുരത്ത് നടന്ന രണ്ടുദിവസത്തെ ക്യാമ്പിലും ഷാഹിന പങ്കെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19654/shahina-won-the-first-prize-in-the-local-history-writing)