---
title: "തളിപ്പറമ്പ് നഗരപരിധിയിലെ പ്രധാന റോഡുകളിലെ കുഴികളോട് പൊരുതി യാത്രക്കാർ"
english_title: "Passengers battling potholes on major roads in Taliparamba city limits"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19647/passengers-battling-potholes-on-major-roads-in-taliparamba-city-limits"
published_at: "2022-01-07T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80eddf261f_eedecee4-6837-4bda-be05-b2de6fc1e118.jpg"
keywords: []
---

# തളിപ്പറമ്പ് നഗരപരിധിയിലെ പ്രധാന റോഡുകളിലെ കുഴികളോട് പൊരുതി യാത്രക്കാർ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ പരിധിയിൽ പെടുന്ന പ്രധാന റോഡുകളിൽ കുഴികളോട് പൊരുതിയാണ് യാത്രക്കാർ ദിവസേന കടന്നുപോകുന്നത്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ പോസ്റ്റ്‌ ഓഫീസ് റോഡ്, ശിഫ ക്ലിനിക് റോഡ്, ചിന്‍മയ വിദ്യാലയം-കോടതിറോഡ്, ലാണ് കുഴികള്‍.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ പരിധിയിൽ പെടുന്ന പ്രധാന റോഡുകളിൽ കുഴികളോട് പൊരുതിയാണ് യാത്രക്കാർ ദിവസേന കടന്നുപോകുന്നത്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ പോസ്റ്റ്‌ ഓഫീസ് റോഡ്, ശിഫ ക്ലിനിക് റോഡ്, ചിന്‍മയ വിദ്യാലയം-കോടതിറോഡ്, ലാണ് കുഴികള്‍.

ഉത്തരവാദപ്പെട്ട നിരവധിയാളുകള്‍ നിത്യേന കടന്നുപോകുന്ന റോഡിലാണ് ഈ കുഴികള്‍. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുത്തനെയുള്ള റോഡില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് വേണ്ടി വാട്ടര്‍ അതോറിറ്റിയാണ് റോഡില്‍ കുഴിയെടുത്തത്. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും കുഴികള്‍ അടക്കാനുള്ള ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്നുമില്ല.

നിരവധി ഇരുചക്രവാഹന യാത്രികര്‍ കുഴിയില്‍ വീണ് പരിക്കേറ്റതോടെ നാട്ടുകാര്‍ രണ്ടുതവണ മണ്ണിട്ട് കുഴികളടച്ചുവെങ്കിലും ഏതാനും ആഴ്ച്ചകള്‍ക്കകം പഴയപടിയാവുന്നു. അടിയന്തിരമായി ടാറിങ്ങോ കോണ്‍ക്രീറ്റോ നടത്തി കുഴികള്‍ അടക്കാത്തപക്ഷം പ്രത്യക്ഷസമരപരിരപാടികളുമായി രംഗത്തുവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19647/passengers-battling-potholes-on-major-roads-in-taliparamba-city-limits)