---
title: "വീടിനെ സംബന്ധിച്ച അവകാശ തർക്കത്തിന്റെ പേരിൽ മർദ്ദനം: ഒരാൾക്കെതിരെ കേസ്"
english_title: "Case against man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196394/case-against-man"
published_at: "2024-04-03T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cd7d7067e7_download_(1).jfif"
keywords: []
---

# വീടിനെ സംബന്ധിച്ച അവകാശ തർക്കത്തിന്റെ പേരിൽ മർദ്ദനം: ഒരാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വീടിനെ സംബന്ധിച്ച അവകാശ തർക്കത്തിന്റെ പേരിൽ മർദ്ദനം: ഒരാൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് കൊവ്വൽ നെല്ലൂർ ഹൗസിൽ രാജൻ എൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇയാളുടെ പരാതിയിൽ കോവ്വലിലെ അജയനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **വീടിനെ സംബന്ധിച്ച അവകാശ തർക്കത്തിന്റെ പേരിൽ മർദ്ദനം: ഒരാൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് കൊവ്വൽ നെല്ലൂർ ഹൗസിൽ രാജൻ എൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇയാളുടെ പരാതിയിൽ കോവ്വലിലെ അജയനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 31ആം തിയ്യതി പറശ്ശിനിക്കടവ് കോവലിലുള്ള ഭാര്യാ വീട്ടിൽ വച്ച് രാജനെ അജയൻ തടഞ്ഞുനിർത്തി കൈകൊണ്ട് സ്റ്റീൽ തവികൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് കാരണം വീടിനെ സംബന്ധിച്ച അവകാശ തർക്കമാണ് എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196394/case-against-man)