---
title: "കുപ്പം പുഴക്ക് കുറുകെ പുതിയ പാലം; മുസ്‌ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു"
english_title: "New bridge across the Kuppam River Muslim League leaders visited the place"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19638/new-bridge-across-the-kuppam-river-muslim-league-leaders-visited-the-place"
published_at: "2022-01-07T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8095ee481e_5cf20f90-ebb5-4fc1-8255-45ad1e17e63f.jpg"
keywords: []
---

# കുപ്പം പുഴക്ക് കുറുകെ പുതിയ പാലം; മുസ്‌ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു

> **Lead Summary:** ദേശീയ പാത വികസനത്തിന്റെ ഭാഗമായി പയ്യന്നൂർ - തളിപ്പറമ്പ ബൈപ്പാസിൽ കുപ്പം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു.

## Article Content

ദേശീയ പാത വികസനത്തിന്റെ ഭാഗമായി പയ്യന്നൂർ - തളിപ്പറമ്പ ബൈപ്പാസിൽ കുപ്പം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു.

നോർത്ത് കുപ്പം ഭാഗത്ത് പൈലിങ് പ്രവൃത്തികൾ നടത്തുന്നതിനിടെ സമീപത്തുള്ള മൂന്ന് വീടുകളിൽ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് ആശങ്കയിലായ പ്രദേശവാസികളെ മുസ്‌ലിം ലീഗ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അബ്ദുൽ ശുക്കൂർ, നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി,വാർഡ് മെമ്പർ ടി പി ഇബ്രാഹീം സന്ദർശിച്ചു.ആശങ്കകൾ ഉദ്യോഗസ്ഥരുമായി ഇവർ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19638/new-bridge-across-the-kuppam-river-muslim-league-leaders-visited-the-place)