---
title: "യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ വെച്ച് ഇഫ്താർ സംഗമം നടത്തി"
english_title: "An Iftar gathering "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196321/an-iftar-gathering"
published_at: "2024-04-02T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c1d18ec7aa_news-card.jpg"
keywords: []
---

# യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ വെച്ച് ഇഫ്താർ സംഗമം നടത്തി

> **Lead Summary:** യു എ ഇയിലുള്ള പറശ്ശിനിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ വെച്ച് ഇഫ്താർ സംഗമം നടത്തി. ചടങ്ങിൽ സെക്രട്ടറി എം.മുജീബ് സ്വാഗതവും പ്രസിഡണ്ട് നിഖിൽ ചിറയിൽ അധ്യക്ഷതയും വഹിച്ചു. ദുബൈയിലെ ബിസിനസ് പ്രമുഖനും ദുബായ് ഗവൺമെൻ്റ് അഡ്വാൻസ് പാരമെഡിക്കും ആയ യൂസഫ് അലി ഹുസൈയിൻ കയാഫ് മുഖ്യതിഥിയായ് പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.

## Article Content

യു എ ഇയിലുള്ള പറശ്ശിനിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ വെച്ച് ഇഫ്താർ സംഗമം നടത്തി. ചടങ്ങിൽ സെക്രട്ടറി എം.മുജീബ് സ്വാഗതവും പ്രസിഡണ്ട് നിഖിൽ ചിറയിൽ അധ്യക്ഷതയും വഹിച്ചു. ദുബൈയിലെ ബിസിനസ് പ്രമുഖനും ദുബായ് ഗവൺമെൻ്റ് അഡ്വാൻസ് പാരമെഡിക്കും ആയ യൂസഫ് അലി ഹുസൈയിൻ കയാഫ് മുഖ്യതിഥിയായ് പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.

കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവും ഹൈദരാബാദിൽ 500-ൽ ഏറെ കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഒപ്പന അവതരിപ്പിച്ച് തെലുങ്കാനയുടെയും കേരള സർക്കാരിൻ്റെയും നിരവധി അംഗീകാരങ്ങൾ നേടിയ പ്രശസ്ത ഒപ്പന കലാകാരൻ നാസർ പറശ്ശിനിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ വെച്ച് രഘൂത്തമൻ കുന്നുമ്മൽ പുഞ്ഞേൻ ഗംഗാധരൻ എന്നിവർക്ക് ആദ്യ മെമ്പർഷിപ്പ് നൽകി കൊണ്ട് യുണൈറ്റഡ് പറശ്ശിനിയുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 'മുഖ്യരക്ഷാധികാരികളായ രജിലാൽ കോക്കാടൻ രാജേഷ് കുമാർ എന്നിവർ ആശംസയും ഷനുഭാസ്കർ നന്ദിയും പറഞ്ഞു. 100 ലേറെ യു എ ഇയിലെ പറശ്ശിനി സ്വദേശികൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196321/an-iftar-gathering)