---
title: "റംസാൻ കിറ്റ് വിതരണവും യൂണിയൻ ഐഡി വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു"
english_title: "ramsan kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196176/ramsan-kit"
published_at: "2024-04-02T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b87d201482_news-card.jpg"
keywords: []
---

# റംസാൻ കിറ്റ് വിതരണവും യൂണിയൻ ഐഡി വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടൂൽ: **എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി റംസാൻ കിറ്റ് വിതരണവും പുതുതായി അംഗത്വമെടുത്തവർക്കുള്ള യൂണിയൻ ഐഡി വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇ സജീറിൻ്റെ അദ്യക്ഷതയിൽ കല്ല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വിപികെ അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**മാട്ടൂൽ: **എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി റംസാൻ കിറ്റ് വിതരണവും പുതുതായി അംഗത്വമെടുത്തവർക്കുള്ള യൂണിയൻ ഐഡി വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇ സജീറിൻ്റെ അദ്യക്ഷതയിൽ കല്ല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വിപികെ അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.

മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ഫാരിഷ ടീച്ചർ റംസാൻ കിറ്റ് വിതരണോദ്ഘാടനം ചെയ്തു. ജാതി മതഭേദമന്യ നൂറ്റി അമ്പതിൽപരം തൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. പുതുതായി അംഗത്വമെടുത്തവർക്ക് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് എപി ഇബ്രാഹിം ഐഡി കാർഡ് വിതരണം ചെയ്തു. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഒവി ശാദുലി മുഖ്യ പ്രഭാഷണം നടത്തി.

വേദിയിൽ വെച്ച് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത ഇ അബ്ദുൾ റാസിഖിനും, വൈസ് പ്രസിഡൻ്റായി തെരെഞ്ഞെടുത്ത സജീർ മടക്കരയ്ക്കും കമ്മിറ്റിയുടെ മൊമൻ്റോ മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെപി അബ്ദുൽ നാസർ, കല്യാശ്ശേരി മണ്ഡലം അബൂദാബി കെഎംസിസി സെക്രട്ടറി എം എൻപി അയ്യൂബ് എന്നിവർ ചേർന്ന് നൽകി അനുമോദിച്ചു. എസ്ടിയു സംസ്ഥാന പ്രവർത്തക സമിതി അംഗം പി അബ്ദുൽ ഷുക്കൂർ ,സൗദി റിയാദ് കെഎംസിസി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി ഒണ്ടേൻ സിദ്ദീഖ് , എംഎസ്എഫ് പഞ്ചായത്ത് പ്രസിഡൻ്റ് എൻപി നസീഫ് ,എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് ട്രഷറർ എംകെ ജലാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196176/ramsan-kit)