---
title: "ജില്ല മുസാബഖ ഇസ്ലാമിക് കലാമേളയ്ക്ക് കൊട്ടിലയില്‍ തുടക്കമായി"
english_title: "District Musabakha Islamic Art Festival kicks off in Kottila"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19586/district-musabakha-islamic-art-festival-kicks-off-in-kottila"
published_at: "2022-01-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7d1afacb89_e126a219-113a-4dcd-b7b6-73098de272de.jpg"
keywords: []
---

# ജില്ല മുസാബഖ ഇസ്ലാമിക് കലാമേളയ്ക്ക് കൊട്ടിലയില്‍ തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ്; **ജില്ല മുസാബഖ ഇസ്ലാമിക് കലാമേളയ്ക്ക് കൊട്ടിലയില്‍ തുടക്കമായി.സുബഹ് നിസ്ക്കാരാനന്തരം നടന്ന മജ്ലിസുന്നുറിന് സമസ്ത ജില്ല ഉപാധ്യക്ഷന്‍സയ്യിദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

## Article Content

**തളിപ്പറമ്പ്; **ജില്ല മുസാബഖ ഇസ്ലാമിക് കലാമേളയ്ക്ക് കൊട്ടിലയില്‍ തുടക്കമായി.സുബഹ് നിസ്ക്കാരാനന്തരം നടന്ന മജ്ലിസുന്നുറിന് സമസ്ത ജില്ല ഉപാധ്യക്ഷന്‍സയ്യിദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

കലകള്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുമെന്നും ഇസ്ലാമിക ചരിത്രത്തോളം പഴക്കമുള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫെെസി,അബ്ദുസമദ് മുട്ടം,അബ്ദുശുക്കൂര്‍ ഫെെസി,ഇബ്നു ആദം,അബ്ദുറസാഖ് നിസാമി,മുസ്തഫ കൊട്ടില,ജുനെെദ് വാഫി,അബ്ദുറഹ്മാന്‍ ബാഖവി,ഹെെദര്‍ ഫെെസി,ശംസുദ്ധീന്‍ മൗലവി,അബ്ദുള്ള ദാരിമി കൊട്ടില പങ്കെടുത്തു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന എറന്തല മഖാം സിയാറത്തിന് ടി.ഹാശിം തങ്ങളും സ്റ്റാര്‍ട്ടിംഗ് അസംബ്ലിക്ക് ഫെെസല്‍ തങ്ങളും നേതൃത്വം നല്‍കും.വെെകുന്നേരം 4 മണിക്ക് 16ാമത് കലാമേളയുടെ വിളംബരമായി 16 പതാകകള്‍ വാനിലുയരും.ഫിര്‍ദൗസ് ഫെെസി,അബൂബക്കര്‍ വായാട്,ഹെെദര്‍ ഫെെസി,സിദ്ധീഖ് മന്ന,മുസ്തഫ പൂക്കോയ തങ്ങള്‍,മുഹമ്മദ് സഈദ്,ഹുസെെന്‍ ബാഫഖി തങ്ങള്‍,മുത്തലിബ് നൂറാനി,സുലെെമാന്‍ ഫെെസി,ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍,ഹാരിസ് ദാരിമി,ഉബെെദ്,ഹാരിസ് അസ്ഹരി,അശ്രഫ് ഹാജി,അശ്രഫ് മൗലവി,പി.പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ പതാക ഉയര്‍ത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19586/district-musabakha-islamic-art-festival-kicks-off-in-kottila)