---
title: "പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുത്; ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ"
english_title: "Do not use public phone charging stations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195787/do-not-use-public-phone-charging-stations"
published_at: "2024-03-31T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608fd71e3560_Untitled-2-web.jpg"
keywords: []
---

# പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുത്; ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

> **Lead Summary:** പൊതുസ്ഥലങ്ങളിലെ യു.എസ്‍.ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ യു.എസ്‍.ബി ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യു.എസ്.ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാലാണ് ഐ.ടി മന്ത്രാലയം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ അറിയിപ്പ്.

## Article Content

പൊതുസ്ഥലങ്ങളിലെ യു.എസ്‍.ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ യു.എസ്‍.ബി ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യു.എസ്.ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാലാണ് ഐ.ടി മന്ത്രാലയം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ അറിയിപ്പ്.

വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നു എന്നാണ് വിവരം. ‘ജൂസ് ജാക്കിങ്’ എന്നാണ് യു.എസ്.ബി ഉപയോഗിച്ചുള്ള ഹാക്കിങ് രീതിയെ വിളിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195787/do-not-use-public-phone-charging-stations)