---
title: "ലോറി ഡിവൈഡറിൽ ഇടിച്ച്  അപകടം: യുവാവ് മരിച്ചു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195784/lorry-accident"
published_at: "2024-03-31T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608fcf679f52_Untitled-2-web.jpg"
keywords: []
---

# ലോറി ഡിവൈഡറിൽ ഇടിച്ച്  അപകടം: യുവാവ് മരിച്ചു

> **Lead Summary:** ലോറി ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ഇരിക്കൂർ പൈസായി മണാലിൽ പുതിയ പുരയിൽ മുഹമ്മദ്‌ റാഷിദ്‌ ആണ് ഇന്ന് പുലർച്ചെ ബാംഗ്ലൂർ മൈസൂർ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയി ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

ലോറി ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ഇരിക്കൂർ പൈസായി മണാലിൽ പുതിയ പുരയിൽ മുഹമ്മദ്‌ റാഷിദ്‌ ആണ് ഇന്ന് പുലർച്ചെ ബാംഗ്ലൂർ മൈസൂർ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയി ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43) ഷംനാസ് (15) ഷംന (10) ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെഎംസിസി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് യൂസുഫ്, മാതാവ് ത്വാഹിറ. സഹോദരങ്ങൾ റജില, നിഹാൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195784/lorry-accident)