---
title: "'മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല'- ജില്ലയിൽ അഭിഭാഷകർ ഇന്ന് സമ്മേളനം സംഘടിപ്പിക്കും"
english_title: "'Kerala will not succumb to religious terrorism' - Lawyers in the district will organize a conference today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19577/kerala-will-not-succumb-to-religious-terrorism-lawyers-in-the-district-will-organize-a-conference-today"
published_at: "2022-01-07T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c516e519d_WERNER-RI.jpg"
keywords: []
---

# 'മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല'- ജില്ലയിൽ അഭിഭാഷകർ ഇന്ന് സമ്മേളനം സംഘടിപ്പിക്കും

> **Lead Summary:** മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കണ്ണൂർ ജില്ലയിലെ അഭിഭാഷകർ ജനുവരി 7 വെള്ളിയാഴ്ച്ച സമ്മേളനം സംഘടിപ്പിക്കുന്നു. ബിജെപി ലീഗൽ സെൽ നേതൃത്വം നൽകുന്ന അഡ്വ രഞ്ജിത് ശ്രീനിവാസ് അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

## Article Content

മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കണ്ണൂർ ജില്ലയിലെ അഭിഭാഷകർ ജനുവരി 7 വെള്ളിയാഴ്ച്ച സമ്മേളനം സംഘടിപ്പിക്കുന്നു. ബിജെപി ലീഗൽ സെൽ നേതൃത്വം നൽകുന്ന അഡ്വ രഞ്ജിത് ശ്രീനിവാസ് അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പകൽ 3.30 മണിക്ക് ചേരുന്ന യോഗത്തിൽ എൻ ഹരിദാസ്, സി സദാനന്ദൻ മാസ്റ്റർ, കെ രഞ്ജിത്, അഡ്വ വി രത്‌നാകരൻ, അഡ്വ കെ പി സുരേഷ്, അഡ്വ എം വിനോദ്‌കുമാർ, അഡ്വ ജിതിൻ രഘുനാഥ് തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19577/kerala-will-not-succumb-to-religious-terrorism-lawyers-in-the-district-will-organize-a-conference-today)