---
title: "പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയത് കോൺഗ്രസ് അറിവോടെ: യുവമോർച്ച പന്തംകൊളുത്തി പ്രകടനം നടത്തി"
english_title: "With the knowledge of the Congress that the Prime Minister's journey was interrupted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19576/with-the-knowledge-of-the-congress-that-the-prime-ministers-journey-was-interrupted"
published_at: "2022-01-07T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c3bedee8c_7480c82d-c7d8-4cd6-b86e-3e9364c1d25a.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയത് കോൺഗ്രസ് അറിവോടെ: യുവമോർച്ച പന്തംകൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **കണ്ണൂർ : **പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി ജിയുടെ പഞ്ചാബ് യാത്രയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി . യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫൂൽ കൃഷ്ണ്ണ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ : **പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി ജിയുടെ പഞ്ചാബ് യാത്രയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി . യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫൂൽ കൃഷ്ണ്ണ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു .

പഞ്ചാബ് സർക്കാരിന്റെ ബോധപൂർവമായ നടപടിയാണ് പ്രധാന മന്ത്രിയുടെ യാത്ര തടസപ്പെടുത്താൻ കാരണമായത് . കോൺഗ്രസിന്റെ അറിവോടെ രാജ്യത്തു കലാപം ഉണ്ടാകാൻ നടത്തിയ ശ്രമമാണ് പ്രധാന മന്ത്രിയുടെയും ഭാരത സർക്കാരിന്റെയും സമയോചിത നടപടിയുടെ ഇല്ലാതായത് .

യാത്ര തടസപ്പെട്ടാൽ സുരക്ഷാ ഭടന്മാർ വെടിവെക്കുമെന്ന കോൺഗ്രസ് തന്ത്രം പരാജയപ്പെടത്തു കൊണ്ട് കോൺഗ്രസ്സിനു കലാപം ഉണ്ടാകാം എന്ന കരുതിയത് നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു ഖലിസ്ഥാൻ വിഘടനവാദികൾ മതം ഉപയോഗിച്ച് രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുകയാണ് . അതിനു വേണ്ടുന്ന സഹായം നൽകുകയാണ് കോൺഗ്രസ് .

ബിജെപി നേതാക്കൾക്ക് എതിരെ ഇത്തരം നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതു എങ്കിൽ ഭാരതത്തിൽ യാത്ര ചെയുവാൻ കോൺഗ്രസ് നേതാക്കൾ കുറച്ചു വിയർക്കേണ്ടി വരുമെന്നു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്പ്രഫൂൽ കൃഷ്ണ്ണ പറഞ്ഞു . യുവമോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് പൊയിലൂർ അദ്ധ്യക്ഷത വഹിച്ചു .

യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ്, യുവമോർച്ച സംസ്ഥാന ട്രഷറർ കെ അനൂപ് , യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജിതിൻ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു . രഗിലേഷ് അഴിയൂർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ രാജൻ, ട്രഷറർ യുടി ജയന്തൻ, ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, അഡ്വ കെ രഞ്ജിത്ത്, എസ് സി മോർച്ച സംസ്ഥാന ട്രഷറർ കെ രതീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19576/with-the-knowledge-of-the-congress-that-the-prime-ministers-journey-was-interrupted)