---
title: "നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ കെ ഐ ജെ സി ഇഫ്‌താർ മീറ്റ് 2024 സംഘടിപ്പിച്ചു"
english_title: "Organized Iftar Meet 2024"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195759/organized-iftar-meet-2024"
published_at: "2024-03-31T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608e62115cae_news-card.jpg"
keywords: []
---

# നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ കെ ഐ ജെ സി ഇഫ്‌താർ മീറ്റ് 2024 സംഘടിപ്പിച്ചു

> **Lead Summary:** നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ കെ ഐ ജെ സി ഇഫ്‌താർ മീറ്റ് 2024 സംഘടിപ്പിച്ചു. വ്രതവിശുദ്ധിയുടെ ചൈതന്യവും പേറി മഹല്ല് കൂട്ടായ്മയുടെ ചേതോഹരമായ മാതൃകയുമായി നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച KIJC ഇഫ്‌താർ സംഗമം -2024 ദോഹയിലെ പ്രശസ്‌ത റെസ്‌റ്റോറന്റുകളിലൊന്നായ മെട്രോ പാലസിൽ വെച്ച് നടന്നു.

## Article Content

നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ കെ ഐ ജെ സി ഇഫ്‌താർ മീറ്റ് 2024 സംഘടിപ്പിച്ചു. വ്രതവിശുദ്ധിയുടെ ചൈതന്യവും പേറി മഹല്ല് കൂട്ടായ്മയുടെ ചേതോഹരമായ മാതൃകയുമായി നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത് കമ്മിറ്റി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച KIJC ഇഫ്‌താർ സംഗമം -2024 ദോഹയിലെ പ്രശസ്‌ത റെസ്‌റ്റോറന്റുകളിലൊന്നായ മെട്രോ പാലസിൽ വെച്ച് നടന്നു.

ഖത്തറിലെ റമദാനിൽ പ്രവാസജീവിതത്തിന്റെ തിരക്കിനിടയിൽ ചിരപരിചിതമുഖങ്ങളെ വീണ്ടും കണ്ടു മുട്ടാനും അൽപസ്വല്പം നാടൻ വർത്തമാനങ്ങളും ഗതകാലസ്മരണകൾ അയവിറക്കാനും ഇഫ്‌താർ സംഗമം വേദിയായി. തീൻമേശയിലെ ഇഫ്‌താർ വിഭവങ്ങളെക്കാൾ കൂടുതൽ സൗഹൃദം കൊണ്ട് ഹൃദയം നിറഞ്ഞാണ് സംഗമം അവസാനിച്ചത്.

നോർത്ത് കുപ്പം മഹല്ലിലെ നൂറിനടുത്ത് വരുന്ന പ്രവാസി മെമ്പർമാരെ ഉൾക്കൊള്ളിച്ചു KIJC ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ബഷീർ എംപിയുടെ അധ്യക്ഷതയിൽ നടന്ന ഇഫ്‌താർ സംഗമത്തിൽ സീനിയർ വൈസ് പ്രസിഡന്റ് ഹസൻ കോയ ഭക്തിനിർഭരമായ പ്രാർത്ഥനാസദസിനു നേതൃത്വം നൽകി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ നിലവിലുള്ള കമ്മിറ്റി തുടരുവാൻ തീരുമാനിച്ചു.

ജനറൽ സെക്രെട്ടറി ഷംസീർ പി 2022-24 വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. മഷ്ഹൂദ് പി ചടങ്ങിന് നന്ദി പ്രകാശനം നടത്തി. സിദ്ധീഖ് കെ, സകരിയ കൊമ്മച്ചി, അനസ് സിപി, ഷാഫി വിവി, മുഹമ്മദ് റാഫി, ഇഫ്‌സാൻ കെകെ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195759/organized-iftar-meet-2024)