---
title: "തളിപ്പറമ്പ് യുപി സ്കൂൾ 117ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Thaliparam UP School organized 117th Anniversary Celebration and Farewell function"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195752/thaliparam-up-school-organized-117th-anniversary-celebration-and-farewell-function"
published_at: "2024-03-31T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608e09dc9109_news-card.jpg"
keywords: []
---

# തളിപ്പറമ്പ് യുപി സ്കൂൾ 117ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് യു .പി സ്ക്കൂൾ 117ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് കെ.പി.രഘുനാഥൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഷൈജിത്ത്.എം അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് യു .പി സ്ക്കൂൾ 117ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് കെ.പി.രഘുനാഥൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഷൈജിത്ത്.എം അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന പ്രധാന അധ്യാപിക ടി.പി.ശ്രീജ, അധാപിക എം.ശ്രീകല എന്നിവരെ ആദരിച്ചുകൊണ്ട് തളിപ്പറമ്പ് നോർത്ത് എ ഇ ഒ കെ മനോജ് സംസാരിച്ചു.തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ കെ.രമേശൻ, സി.വി.ഗിരീശൻ, വത്സല.പി, മദർ പി ടി എ പ്രസിഡണ്ട് റഹ്മത്ത്, അസിസ്റ്റൻ്റ് ടീച്ചർ എ.ധനലക്ഷ്മി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരി. എം.വി നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കീഴാറ്റൂർ, പൂക്കോത്ത് തെരു അംഗൻവാടികളിലേയും തളിപ്പറമ്പ് യു .പി സ്ക്കൂളിലേയും കുട്ടികളുടെ കലാവിരുന്നുകൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195752/thaliparam-up-school-organized-117th-anniversary-celebration-and-farewell-function)