---
title: "പൂക്കോത്ത് തെരുവിലെ പത്മനാഭൻ നിര്യാതനായി"
english_title: "pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195630/pathmanabhan"
published_at: "2024-03-30T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607e84f8570a_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പത്മനാഭൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാരാണ്. കെ എസ് എഫ് ഇ ഉദ്യോഗസ്ഥനുമായിരുന്നു. പഴയ കാല സോഷ്യലിസ്റ്റും ആര്‍ ജെ ഡി പ്രവര്‍ത്തകനുമാണ്. കേരള പത്മശാലിയ സംഘം പയ്യന്നൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്:** പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാരാണ്. കെ എസ് എഫ് ഇ ഉദ്യോഗസ്ഥനുമായിരുന്നു. പഴയ കാല സോഷ്യലിസ്റ്റും ആര്‍ ജെ ഡി പ്രവര്‍ത്തകനുമാണ്. കേരള പത്മശാലിയ സംഘം പയ്യന്നൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്നു.

ഭാര്യ: എം.സരോജിനി (ചിറക്കല്‍ പട്ടുവതെരു). മക്കള്‍: ജിനി, മിനി, സിനി. മരുമക്കള്‍: സതീശന്‍ മന്ദോട്ടി (വസായി വെസ്റ്റ്, മുംബൈ), ടി.എം.സതീശന്‍ കൊളരാട് തെരു, മുക്കാളി (വിമുക്ത ഭടന്‍), നവീന്‍ മന്ദോട്ടി (പൂന, മുംബൈ). സഹോദരങ്ങള്‍: എന്‍ വി ഫല്‍ഗുനന്‍ (റിട്ട: പോലിസ് എ എസ് ഐ), ഭാമിനി (കോലൂര്‍, കോഴിക്കോട്), ലളിത, സുലേഖ, പരേതരായ ലക്ഷ്മി (മുംബൈ), രുഗ്മിണി (മുംബൈ), പത്മാവതി. അന്ത്യാഭിലാഷപ്രകാരം ഭൗതികശരീരം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195630/pathmanabhan)