---
title: "  യുഡിഎഫ് മെമ്പർമാർ തളിപ്പറമ്പ നഗരസഭ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195627/protest"
published_at: "2024-03-30T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607e710d56fb_news-card.jpg"
keywords: []
---

#   യുഡിഎഫ് മെമ്പർമാർ തളിപ്പറമ്പ നഗരസഭ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക,സർക്കാർതടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക,എന്നിവ ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ നഗരസഭ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക,സർക്കാർതടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക,എന്നിവ ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ നഗരസഭ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

കൊടിയിൽ സലീമിന്റെ അധ്യക്ഷയതയിൽ യുഡിഎഫ് നഗരസഭ ചെയർമാൻ പി. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ കൗൺസിലർമാരായ പി. പി. മുഹമ്മദ്‌ നിസാർ,കദീജ. കെ. പി, റസിയ. പി. കെ., സാഹിദ. പി. കെ, റഹ്മത്ത് ബീഗം, നുബുല. സി, സജ്‌ന. എം, മുനീറ. ടി ,കെ. രമേശൻ എന്നിവർ പങ്കെടുത്തു. സി. പി. മനോജ്‌ സ്വാഗതവും എം. കെ. ഷബിത നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195627/protest)