---
title: "സബ്ബ് ജയിലിലെ തടവുകാർക്ക് കഞ്ചാവ് എത്തിക്കുന്ന യുവാവ് അറസ്റ്റിൽ"
english_title: "A youth was arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195462/a-youth-was-arrested"
published_at: "2024-03-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606eaa5aec60_news-card.jpg"
keywords: []
---

# സബ്ബ് ജയിലിലെ തടവുകാർക്ക് കഞ്ചാവ് എത്തിക്കുന്ന യുവാവ് അറസ്റ്റിൽ

> **Lead Summary:** **കൂത്തുപറമ്പ്: **സബ്ബ് ജയിലിൽ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ യുവാവ് പോലീസിനെ കണ്ട് കുതറിഓടി രക്ഷപ്പെട്ടു, കണ്ണൂരിൽ പിടിയിലായി.കൂത്തുപറമ്പ് കണ്ടേരിയിലെ നവാസ് മൻസിലിൽ പള്ളിക്കണ്ടി അർഷാദിനെ യാണ് എസ്.ഐ.അഖിലും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിൽ കണ്ണൂർ തോട്ടട വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. സബ്ബ് ജയിലിലെ തടവുകാർക്ക് അസമയങ്ങളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പോലീസ് യുവാവിനെ കണ്ടത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

## Article Content

**കൂത്തുപറമ്പ്: **സബ്ബ് ജയിലിൽ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ യുവാവ് പോലീസിനെ കണ്ട് കുതറിഓടി രക്ഷപ്പെട്ടു, കണ്ണൂരിൽ പിടിയിലായി.കൂത്തുപറമ്പ് കണ്ടേരിയിലെ നവാസ് മൻസിലിൽ പള്ളിക്കണ്ടി അർഷാദിനെ യാണ് എസ്.ഐ.അഖിലും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിൽ കണ്ണൂർ തോട്ടട വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. സബ്ബ് ജയിലിലെ തടവുകാർക്ക് അസമയങ്ങളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പോലീസ് യുവാവിനെ കണ്ടത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195462/a-youth-was-arrested)