---
title: "'തളിപ്പറമ്പ് ഫെസ്റ്റ് 2024' ഏപ്രിൽ 8 മുതൽ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർമാർക്കറ്റിന്റെ എതിർവശത്ത്"
english_title: "'Thaliparamp Fest 2024' from 8th April "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195459/thaliparamp-fest-2024-from-8th-april"
published_at: "2024-03-29T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606e9a0ed6d6_news-card.jpg"
keywords: []
---

# 'തളിപ്പറമ്പ് ഫെസ്റ്റ് 2024' ഏപ്രിൽ 8 മുതൽ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർമാർക്കറ്റിന്റെ എതിർവശത്ത്

> **Lead Summary:** ഈ വരുന്ന ഏപ്രിൽ 8 തീയതി മുതൽ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർമാർക്കറ്റിന്റെ എതിർവശമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് തളിപ്പറമ്പ് ഫെസ്റ്റ് 2024 എന്ന പരിപാടി തുടങ്ങുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ കൊറോണയിൽ അകപ്പെട്ട് സ്റ്റാൾ ഉടമകളും അമ്യൂസ്മെൻറ് ഉടമകളുടെയും ജീവിത സാഹചര്യവും വളരെ ദുർഗവസ്ഥയിൽ ആയിരുന്നു സ്റ്റാൾ ഉടമകളുടെയും അമ്യൂസ്മെൻറ് ഉടമകളുടെയും ആഭിമുഖ്യത്തിലാണ് ഈ പരിപാടി നടത്തുന്നത്. കൊറോണ സമയത്ത് ഞങ്ങളുടെ പല സഹപ്രവർത്തകരും ജീവിതം വഴിമുട്ടിയ രീതിയിലാണ് .ഒരു വർഷമായി നേരിയതോതിൽ അവർ മെച്ചപ്പെട്ട രീതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് .

## Article Content

ഈ വരുന്ന ഏപ്രിൽ 8 തീയതി മുതൽ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർമാർക്കറ്റിന്റെ എതിർവശമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് തളിപ്പറമ്പ് ഫെസ്റ്റ് 2024 എന്ന പരിപാടി തുടങ്ങുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ കൊറോണയിൽ അകപ്പെട്ട് സ്റ്റാൾ ഉടമകളും അമ്യൂസ്മെൻറ് ഉടമകളുടെയും ജീവിത സാഹചര്യവും വളരെ ദുർഗവസ്ഥയിൽ ആയിരുന്നു സ്റ്റാൾ ഉടമകളുടെയും അമ്യൂസ്മെൻറ് ഉടമകളുടെയും ആഭിമുഖ്യത്തിലാണ് ഈ പരിപാടി നടത്തുന്നത്. കൊറോണ സമയത്ത് ഞങ്ങളുടെ പല സഹപ്രവർത്തകരും ജീവിതം വഴിമുട്ടിയ രീതിയിലാണ് .ഒരു വർഷമായി നേരിയതോതിൽ അവർ മെച്ചപ്പെട്ട രീതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് .

പെരുന്നാൾ ദിവസം കണ്ണൂർ സീനത്തിൻറെ ഗാനമേളയോടു കൂടി സ്റ്റേജ് പരിപാടികൾ ആരംഭിക്കുന്നതാണ്. കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സ്റ്റേജ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത് കൂടാതെ കടൽ മത്സ്യങ്ങളുടെ ഷോയും ഇൻറർനാഷണൽ ആനിമൽ പെറ്റ് ഷോയും കൂടാതെ ഒരു പ്രേത ബംഗ്ലാവും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസ്മെൻറ് പാർക്കുകളും കുട്ടികളുടെ മുതിർന്നവരുടെയും മത്സര പരിപാടികളും ഈ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഫുഡ് ഫെസ്റ്റിവലും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

മെയ് ഒന്നാം തീയതി കൂടി പരിപാടി അവസാനിക്കും. കൊല്ലം ഷാഫി, സലീം കോടത്തൂർ ,രഹന ,കണ്ണൂർ ഷെരീഫ് എന്നീ പ്രഗൽഭരായ കലാകാരന്മാരുടെ പരിപാടി കൂടി സംഘാടകർ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195459/thaliparamp-fest-2024-from-8th-april)