എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്
Mar 29, 2024 05:23 PM | By Sufaija PP

കണ്ണൂർ: എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും എൽ.ഡി.എഫ് പരാതി നൽകി. 14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്.

മതസ്പർദ്ധ വളർത്താനുദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. നേരത്തെ, വടകര എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥി കെ.കെ. ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. കൊവിഡ് കള്ളി ഉൾപ്പടെ കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി.

കെ.കെ. ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എല്‍.ഡി.എഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറൽ എസ്.പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു.

LDF filed a complaint with the Election Commission

Next TV

Related Stories
കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

Apr 27, 2024 03:28 PM

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു...

Read More >>
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Apr 27, 2024 02:23 PM

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍...

Read More >>
കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

Apr 27, 2024 12:33 PM

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ്...

Read More >>
കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:26 PM

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന്...

Read More >>
കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

Apr 27, 2024 12:00 PM

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക്...

Read More >>
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
Top Stories