കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും
Mar 29, 2024 05:18 PM | By Sufaija PP

മട്ടന്നൂർ : രാജ്യാന്തര വിമാന താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. ഇതോടെ ആഭ്യന്തര-രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക. യാത്രാനിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്റ് ഫീസ്, വിമാന കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്, ലാൻഡിങ് നിരക്കുകൾ, എയ്റോബ്രിജ്, ഇൻലൈൻ എക്സ്റേ, കാർഗോ നിരക്കുകൾ വർധിക്കും.

രാജ്യാന്തര യാത്രക്കാർക്ക് യൂസർ ഡവലപ്മെന്റ് ഫീസിൽ മാത്രം ഏതാണ്ട് 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെന്റ് ഫീസായി ഈടാക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രാജ്യാന്തര യാത്രക്കാരിൽ നിന്ന് നികുതി ഉൾപ്പെടെ 1982 രൂപയും ആഭ്യന്തര യാത്രക്കാരിൽ നിന്ന് 885 രൂപയും ഈടാക്കുന്നതിനാണ് അനുമതി ലഭിച്ചത്. 2028 വരെയുള്ള ഓരോ സാമ്പത്തിക വർഷങ്ങളിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധനക്കും അനുമതിയുണ്ട്.

Kannur airport ticket prices will go up

Next TV

Related Stories
കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

Apr 27, 2024 03:28 PM

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു...

Read More >>
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Apr 27, 2024 02:23 PM

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍...

Read More >>
കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

Apr 27, 2024 12:33 PM

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ്...

Read More >>
കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:26 PM

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന്...

Read More >>
കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

Apr 27, 2024 12:00 PM

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക്...

Read More >>
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
Top Stories