---
title: "ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു"
english_title: "sunburned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195347/sunburned"
published_at: "2024-03-29T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66067deaae403_news-card.jpg"
keywords: []
---

# ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

> **Lead Summary:** ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു. ചെറുപുഴ തിരുമേനിയിലെ ആകർഷ ടൈലറിംഗ് ഷോപ്പിൽ ജോലിചെയ്യുന്ന മണ്ഡപത്തിൽ ദാസൻ എന്നയാളുടെ കാലിനടിയിലെ തൊലി അടർന്നുപോയത്.

## Article Content

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു. ചെറുപുഴ തിരുമേനിയിലെ ആകർഷ ടൈലറിംഗ് ഷോപ്പിൽ ജോലിചെയ്യുന്ന മണ്ഡപത്തിൽ ദാസൻ എന്നയാളുടെ കാലിനടിയിലെ തൊലി അടർന്നുപോയത്.

ചെറുപുഴയിൽ നിന്ന് തിരുമേനിക്ക് വരുമ്പോൾ ബസിൽ നിന്ന് ചെരുപ്പ് പൊട്ടി പോകുകയും ഇദ്ദേഹം ചെരുപ്പ് ഉപേക്ഷിച്ചു ബസ് ഇറങ്ങി 30 മീറ്റർ ദൂരം ടാറിങ് റോഡിൽ കൂടെ നടന്നു. കടയിൽ എത്തിയ ഇദ്ദേഹം കഠിനമായ വേദനയും നീറ്റലും അനുഭവപെട്ടത് കൊണ്ട് കാൽ നോക്കുമ്പോൾ തൊലി പൊളിഞ്ഞു രക്തം ഒലിച്ചു. തുടർന്ന് ചെറുപുഴയിലെ ആശുപത്രിയിൽ കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195347/sunburned)